നിതിൻ രാജിന്റെ മരണം: 28ന് ഹർത്താലിന് ആഹ്വാനം ചെയ്ത്  ആക്ഷൻ കൗൺസിൽ

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഈമാസം 28 ന് ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ. പൊലീസ് അന്വേഷണം പരാജയമെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു.

 

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഈമാസം 28 ന് ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ. പൊലീസ് അന്വേഷണം പരാജയമെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു. 52 ദളിത് സംഘടനകൾ ചേർന്നാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. 

ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പാണെന്ന് ചിത്രീകരിക്കാൻ പൊലിസ് ശ്രമിക്കുന്നുവെന്നാണ് ദളിത് സംഘടനകളുടെ ആരോപണം. എസ് ഡി പി ഐ , വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകളും ഹർത്താലിന് പിൻ തുണ നൽകുന്നുണ്ട്.