നിതിൻ രാജിൻ്റെ മരണത്തിൽ ചികിത്സാ പിഴവും കാരണമായെന്ന് പിതാവ് എൽ വൈ.രാജൻ, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തി

കണ്ണൂർ:അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡി എസ്   വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ വീണ്ടും സംശയം പ്രകടിപ്പിച്ച് കുടുംബംകെട്ടിടത്തിൽ നിന്ന് വീണപ്പോൾ മരണം

 

കണ്ണൂർ : കണ്ണൂർ:അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡി എസ്   വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ വീണ്ടും സംശയം പ്രകടിപ്പിച്ച് കുടുംബംകെട്ടിടത്തിൽ നിന്ന് വീണപ്പോൾ മരണം സംഭവിച്ചില്ലെന്നും അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ് അന്വേഷിക്കണമെന്നും ആവശ്യം പിതാവ്എൽ വൈ രാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജിനെ കണ്ടാണ് കുടുംബം പരാതി ഉന്നയിച്ചത് പരാതിയിൽ നിതിൻ രാജിൻ്റെ അച്ഛൻ എൽ വൈ രാജൻ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തും. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളായ അധ്യാപകരെ അറസ്‌റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണറുമായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് കുടുംബം കൂടിക്കാഴ്ച്ച നടത്തിയത്.

അച്ഛൻ രാജനും സഹോദരിയും സഹോദരി ഭർത്താവുമാണ് തിങ്കളാഴ്ച്ച ഉച്ചയോടെ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണറുടെ കാര്യാലയത്തിലെത്തിയത്. തൻ്റെ മകൻ്റെ മരണത്തിന് ഉത്തരവാദികളായ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നിതിൻ രാജിൻ്റെ പിതാവ് രാജൻ  മാധ്യമങ്ങളോട് പ്രതികരിച്ചു. ആത്മഹത്യാ പ്രേരണാകേസിലെ പ്രതികളായ ഡോ. റാമിനെയും ഡോ. സംഗീതയെയും ഇനിയും പിടികൂടാനായിട്ടില്ല. കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

നിതിൻ്റെ ആത്മഹത്യ കേസിൽ കാരണക്കാരനായ പ്രിൻസിപ്പലിനെയും പ്രതി ചേർക്കണം. ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ കൂട്ടം ചേർന്ന് വിചാരണ ചെയ്തു. അധ്യാപകർക്ക് 2000 രൂപ വീതം നൽകി പ്രശ്‌നം പരിഹരിക്കാമിയിരുന്നല്ലോ. ഞാൻ തിരികെ നൽകുമായിരുന്നല്ലോയെന്നുംപിതാവ് രാജൻ പറഞ്ഞു.

ഈ കാര്യത്തിൽ കോളേജ് മാനേജ്മെൻ്റിനും പങ്കുണ്ട് ഇങ്ങനെയൊരു പ്രശ്നം വന്നപ്പോൾ അതു പരിഹരിക്കുന്നതിനുപകരം കുട്ടിയെ മരണത്തിലേക്ക് തള്ളിവിടുകയാണ് അവർ ചെയ്ത തെന്നും അദ്ദേഹം പറഞ്ഞു ലോൺ ആപ്പുകാർ മകനെ ഭീഷണിപ്പെടുത്തിയെന്ന കാര്യം ശരിയാണ് അവരുടെ രീതി ഇങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം. ഇത്തരം കുരുക്കിൽപ്പെട്ട വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിന് പകരം അവനെ മരണത്തിന് മുൻപിൽ വലിചെറിഞ്ഞു കൊടുക്കുകയാണ് ചെയ്തതെന്നു പിതാവ് രാജൻ പറഞ്ഞു.

നേരത്തെ, നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എം കെ റാമിനെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു.
നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകരായ ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ചുമത്തിയത്. ഇരുവരും തലശേരി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.