ശബരിമലയിൽ നിറപുത്തരി ഓഗസ്റ്റ് 3 ന്; പൂജകൾക്കായി 2ന് നട തുറക്കും
നിറപുത്തരിയോട് അനുബന്ധിച്ചുള്ള പൂജകൾക്ക് ശബരിമല നട ആഗസ്ത് രണ്ടിന് വൈകിട്ട് അഞ്ചിന് തുറക്കും.തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറന്ന് ദീപം തെളിക്കും.തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.
Updated: Jul 31, 2026, 12:54 IST
ഓഗസ്റ്റ് മൂന്നിനാണ് നിറപുത്തരി. ഓഗസ്റ്റ് മൂന്നിന് രാവിലെ നാലുമണിക്ക് ദർശനത്തിനായി നട തുറക്കും.
ശബരിമല: നിറപുത്തരിയോട് അനുബന്ധിച്ചുള്ള പൂജകൾക്ക് ശബരിമല നട ആഗസ്ത് രണ്ടിന് വൈകിട്ട് അഞ്ചിന് തുറക്കും.തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറന്ന് ദീപം തെളിക്കും.തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.
ഓഗസ്റ്റ് മൂന്നിനാണ് നിറപുത്തരി. ഓഗസ്റ്റ് മൂന്നിന് രാവിലെ നാലുമണിക്ക് ദർശനത്തിനായി നട തുറക്കും. രാവിലെ 5. 30ന് പതിനെട്ടാം പടിയ്ക്ക് സമീപത്തു നിന്ന് നെൽകറ്റകൾ പ്രദക്ഷിണമായി ശ്രീ കോവിലിന് മുന്നിലെ മണ്ഡപത്തിൽ എത്തിക്കും.
രാവിലെ 5. 40നും 6.20 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് നിറപുത്തരി പൂജകൾ നടക്കുക.നിറപുത്തരി പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന തീർഥാടകർ വെർച്വൽ ക്യു വെബ്സൈറ്റ് വഴി sabarimalaonline.org സ്ലോട്ട് ബുക്ക് ചെയ്യണം.