കോഴിക്കോട്ടെ നിപ, ഗുരുതരാവസ്ഥയിലായിരുന്ന രോഗി അപകടനില തരണം ചെയ്തു

നിപ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി.43 കാരനായ രോഗിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

 

അദ്ദേഹത്തിന്റെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് അധികൃതർ വ്യക്തമാക്കി

കോഴിക്കോട്:  നിപ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി.43 കാരനായ രോഗിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

അദ്ദേഹത്തിന്റെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് അധികൃതർ വ്യക്തമാക്കി.രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം വാർഡില്‍ ഏർപ്പെടുത്തിയിരുന്ന കർശന നിരീക്ഷണവും നിയന്ത്രണങ്ങളും ഔദ്യോഗികമായി പിൻവലിച്ചു.

ജൂണ്‍ 11-ന് രോഗം സ്ഥിരീകരിച്ചതിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരാരും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്.കണ്‍ടൈൻമെന്റ് സോണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസ്സപ്പെടുത്താത്ത രീതിയില്‍ കൃത്യസമയത്ത് രോഗം നിയന്ത്രിക്കാൻ സാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

വൈറസ് ബാധ മറ്റാരിലേക്കും പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്നും മാതൃകാപരമായ കൂട്ടായ പരിശ്രമമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.