കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം തുടരുന്നു
കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം തുടരുന്നു
നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് എത്തുന്നത്.
രാമനാട്ടുകര സ്വദേശിയായ യുവാവിന് രോഗം സ്ഥീരികരിച്ചെന്ന് സംശയിക്കുന്ന ഗോഡൗണില്‍ ഉള്‍പ്പെടെ സംഘം പരിശോധന നടത്തും.
നിപ ബാധയെ കുറിച്ച് പഠിക്കാനും സാംപിളുകള്‍ ശേഖരിക്കുന്നതിനുമായി കേന്ദ്രസംഘം ഇന്നെത്തും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് എത്തുന്നത്.
രാമനാട്ടുകര സ്വദേശിയായ യുവാവിന് രോഗം സ്ഥീരികരിച്ചെന്ന് സംശയിക്കുന്ന ഗോഡൗണില്‍ ഉള്‍പ്പെടെ സംഘം പരിശോധന നടത്തും. കലക്ടര്‍, മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന് സ്ഥിതിഗതികള്‍ സംഘം വിലയിരുത്തും.
ഇതിനിടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം തുടരുകയാണ്. ഇന്നലെ മാത്രം 12441 രോഗികള്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളുടെ 239 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 59 പേര്‍ക്ക് ഡെങ്കിസ് സ്ഥിരീകരിച്ചു. ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചപ്പനിക്കൊപ്പം ഷിഗെല്ല കേസുകളിലും വര്‍ദ്ധനവ് ഉണ്ട്.. ഇന്നലെ മാത്രം 18 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി. 3379 പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. ഇടവിട്ടുള്ള മഴ രോഗ വ്യാപനം കൂട്ടുമെന്നാണ് വിലയിരുത്തല്‍.