നിപ: കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ട 3 പേരെയും നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി
നിപ രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ 21 ദിവസം പൂർത്തിയാക്കിയ കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 3 പേരെയും ഇന്നലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിലവിൽ ക്വാറന്റൈനിലും നിരീക്ഷണത്തിലും ആരും ഇല്ല.
നിപ രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ 21 ദിവസം പൂർത്തിയാക്കിയ കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 3 പേരെയും ഇന്നലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിലവിൽ ക്വാറന്റൈനിലും നിരീക്ഷണത്തിലും ആരും ഇല്ല.
രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ 10 മുതൽ നിപ സമാന ലക്ഷണങ്ങൾ ഉള്ളവരുടെയിടയിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ ഇന്ന് നടത്തിയ 7 പരിശോധനകൾ ഉൾപ്പെടെ 65 പേരുടെ ഫലവും നെഗറ്റീവ് ആണ്. നിപ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു.
സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 96 ഫോൺവിളികൾ എത്തിയിട്ടുണ്ട്. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്