കൊച്ചിയിൽ കാറിടിച്ച്‌ ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

ഡാൻസ് ക്ലാസ് കഴിഞ്ഞ് മുത്തശ്ശിക്കൊപ്പം സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന ഒൻപത് വയസുകാരി കാറിടിച്ച്‌ മരിച്ചു.മൂവാറ്റുപുഴ നിർമല കോളജിന് സമീപമുണ്ടായ അപകടത്തില്‍ പട്ടിമറ്റം പുത്തൻപുരയില്‍ രാജേഷിന്റെ മകള്‍ റയയാണ് മരിച്ചത്

 

അമിതവേഗത്തിലെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

കൊച്ചി: ഡാൻസ് ക്ലാസ് കഴിഞ്ഞ് മുത്തശ്ശിക്കൊപ്പം സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന ഒൻപത് വയസുകാരി കാറിടിച്ച്‌ മരിച്ചു.മൂവാറ്റുപുഴ നിർമല കോളജിന് സമീപമുണ്ടായ അപകടത്തില്‍ പട്ടിമറ്റം പുത്തൻപുരയില്‍ രാജേഷിന്റെ മകള്‍ റയയാണ് മരിച്ചത്. അപകടത്തില്‍ മുത്തശ്ശി ലേഖയ്‌ക്ക് ഗുരുതരമായി പരുക്കേറ്റു.

അമിതവേഗത്തിലെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രികരുടെ ദേഹത്തേക്ക് പാഞ്ഞുകയറിയെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ ലേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.