അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സുമേഷിന് വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍

തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളയ്ക്കായും നിഖില വോട്ടഭ്യര്‍ത്ഥന നടത്തി.

 

കണ്ണൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിഖിലയുടെ വോട്ട് അഭ്യര്‍ത്ഥന.

അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സുമേഷിന് വോട്ട് അഭ്യര്‍ത്ഥിച്ച് സിനിമാ താരം നിഖില വിമല്‍. അഴീക്കോട് കഴിഞ്ഞ തവണയും താന്‍ സുമേഷിനായി വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും ജയിക്കാന്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു. ഇത്തവണയും സുമേഷിനെ ജയിപ്പിക്കണമെന്ന് നിഖില ആവശ്യപ്പെട്ടു. കണ്ണൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിഖിലയുടെ വോട്ട് അഭ്യര്‍ത്ഥന.

 നേരത്തെ തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളയ്ക്കായും നിഖില വോട്ടഭ്യര്‍ത്ഥന നടത്തി.