രാത്രികാല വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവന്‍ തുടരേണ്ടി വരും, എംജി രാജമാണിക്യം
ത്രികാല വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവന്‍ തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യം. പ്രതിസന്ധി രാജ്യത്താകമാനം ഉണ്ടെന്നും രാത്രിയില്‍ എസി ഓഫ് ചെയ്ത് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം വീട്ടില്‍ എസി ഉപയോഗിക്കല്ലെന്ന് തീരുമാനിച്ചതായും ഇക്കാര്യം കെഎസ്ഇബി ജീവനക്കാരോട് അഭ്യര്‍ഥിച്ചതായും രാജമാണിക്യം പറഞ്ഞു.
കൊച്ചി: രാത്രികാല വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവന്‍ തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യം. പ്രതിസന്ധി രാജ്യത്താകമാനം ഉണ്ടെന്നും രാത്രിയില്‍ എസി ഓഫ് ചെയ്ത് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം വീട്ടില്‍ എസി ഉപയോഗിക്കല്ലെന്ന് തീരുമാനിച്ചതായും ഇക്കാര്യം കെഎസ്ഇബി ജീവനക്കാരോട് അഭ്യര്‍ഥിച്ചതായും രാജമാണിക്യം പറഞ്ഞു.പീക്ക് സമയം എല്ലാവരും ഒന്നുചേര്‍ന്ന് എസി ഓഫ് ചെയ്ത്, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാതെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
ഇന്നലെ വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെയാണ് നിയന്ത്രണമെന്ന് അറിയിച്ചിരുന്നതെങ്കിലും പുലര്‍ച്ചെ രണ്ടര മണിക്കും വൈദ്യുതി തടസമുണ്ടായി. വൈദ്യുതി നിയന്ത്രണ സമയം അറിയിച്ചുള്ള സന്ദേശം ഉപഭോക്താവിന്റെ മൊബൈലില്‍ ലഭിച്ച് തുടങ്ങി. വരുംദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരും.