നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ക്ലാസ് മുറിയിൽ വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു
നെയ്യാറ്റിന്‍കരയില്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍ ഗവ. യുപിഎസിലെ വിദ്യാര്‍ത്ഥിനിക്കാണ്
Updated: Dec 21, 2024, 12:17 IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍ ഗവ. യുപിഎസിലെ വിദ്യാര്‍ത്ഥിനിക്കാണ് പാമ്പുകടിയേറ്റത്. ചെങ്കല്‍ സ്വദേശികളായ ജയന്‍ നിവാസില്‍ ഷിബു- ബീന ദമ്പതികളുടെ മകള്‍ നേഹ യ്ക്കാണ് (12) പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.
സംഭവം നടന്ന ഉടന്‍ തന്നെ കുട്ടിയെ ചെങ്കലിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.