അടിമാലിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 25 കാരിയെ ചോദ്യം ചെയ്‌തെങ്കിലേ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയു.

 

നിലവില്‍ യുവതി കോട്ടയം മെഡിക്കല്‍ കോളേജ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇടുക്കി അടിമാലിക്ക് സമീപം തോക്കുപാറയില്‍ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പൊലീസ് നിഗമനം. തോക്കുപാറ സ്വദേശിയായ 25 വയസുകാരി പോലീസ് നിരീക്ഷണത്തില്‍. 

നിലവില്‍ യുവതി കോട്ടയം മെഡിക്കല്‍ കോളേജ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകുന്നേരം നാല് മണിക്ക് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 25 കാരിയെ ചോദ്യം ചെയ്‌തെങ്കിലേ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയു. അമിത രക്ത സ്രാവത്തെ തുടര്‍ന്ന് ചികിത്സയിലുള്ള യുവതിയെ വെള്ളത്തൂവല്‍ പൊലീസ് നിരീക്ഷിക്കുകയാണ്. മാസമുറയെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണെന്നാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ ഇത് പരിശോധനയില്‍ തെറ്റാണെന്ന് തെളിഞ്ഞു. ഇതോടെ വിവരം ആശുപത്രി അധികൃതര്‍ വെള്ളത്തൂവല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കുഞ്ഞിന്റെ മരണകാരണം വ്യക്തമാകു