ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായതായി പരാതി

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായതായി പരാതി. പ്രസവശേഷം യുവതി വീട്ടിലെത്തിയെങ്കിലും കുട്ടിയെ കാണാത്തതിനാൽ ആശാപ്രവർത്തകരാണ് വിവരം ജനപ്രതികളെയും അതുവഴി ചേർത്തല പോലീസിലും അറിയിച്ചത്.
 

ചേർത്തല (ആലപ്പുഴ): ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായതായി പരാതി. പ്രസവശേഷം യുവതി വീട്ടിലെത്തിയെങ്കിലും കുട്ടിയെ കാണാത്തതിനാൽ ആശാപ്രവർത്തകരാണ് വിവരം ജനപ്രതികളെയും അതുവഴി ചേർത്തല പോലീസിലും അറിയിച്ചത്. സംഭവത്തിൽ ദുരൂഹതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ടത്. ചേന്നം പള്ളിപ്പുറം 17-ാം വാർഡ് സ്വദേശിനിയാണ്. യുവതി വീട്ടിലെത്തിയെങ്കിലും കുട്ടിയെ കാണാത്തതിനാൽ ആശാപ്രവർത്തകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

യുവതിയുടെ പ്രാഥമിക മൊഴിപ്രകാരം കുട്ടിയെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കു കൈമാറിയതായാണ് വിവരം. പ്രസവിച്ച യുവതിക്ക് മറ്റു രണ്ട് കുട്ടികളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.