പുതുവര്‍ഷ ആഘോഷം ; ഫോര്‍ട്ട്‌കൊച്ചിയില്‍ ആയിരം പൊലീസുകാരെ വിന്യസിക്കും
പരമാവധി 80000 ആളുകളെ മാത്രമേ വെളി ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.
പുറത്ത് നിന്നുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ 18 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ആണ് ഉണ്ടാകുക.
കൊച്ചി ഒരുങ്ങി , പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് പൊലീസും ജാഗ്രതയിലാണ്. 1000 പൊലീസുകാരെയാണ് ഫോര്‍ട്ട് കൊച്ചി ഭാഗത്ത് വിന്യസിക്കുക. വെളി ഗ്രൗണ്ടില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് സന്നാഹങ്ങള്‍ എല്ലാം തയ്യാറായിരിക്കും. റോ റോ, വാട്ടര്‍മെട്രോ സര്‍വീസുകള്‍ 7 മണി വരെ മാത്രമായിരിക്കും ഉണ്ടാകുക. പുറത്ത് നിന്നുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ 18 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ആണ് ഉണ്ടാകുക. മയക്കുമരുന്ന് ഉപയോഗം തടയാന്‍ ഡാന്‍സാഫ് ടീമും ബീച്ചില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സേവനങ്ങള്‍ അടക്കം ഉറപ്പാക്കിയിട്ടുണ്ട്.
പരമാവധി 80000 ആളുകളെ മാത്രമേ വെളി ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് രാത്രി 12 മണി മുതല്‍ രാവിലെ വരെ റോ റോ, വാട്ടര്‍ മെട്രോ സര്‍വീസ് ഉണ്ടാകും. പുറത്ത് നിന്നുള്ള വാഹനങ്ങള്‍ക്ക് 2 മണിക്ക് ശേഷം നിയന്ത്രണം ഉണ്ടാകുമെന്നും പാര്‍ക്കിംഗ് ഗ്രൗണ്ട് നിറഞ്ഞാല്‍ വാഹനങ്ങള്‍ തടയുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.