കേരളത്തിലെ പുതിയ വഖഫ് ബോര്‍ഡ് കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ: ബിജെപി
കേരളത്തിലെ പുതിയ വഖഫ് ബോര്‍ഡ് കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ: ബിജെപി
ബോര്‍ഡിലേക്കുള്ള നിയമന ഉത്തരവില്‍, സുപ്രീംകോടതിയില്‍ നിലവിലുള്ള കേസിന്റെ അടിസ്ഥാനത്തില്‍ ബാക്കി അംഗങ്ങളെ പിന്നീട് നിയമിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
പുതിയ വഖഫ് ബോര്‍ഡിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന കേസ് നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് കേരളത്തില്‍ പുതിയ വഖഫ് ബോര്‍ഡ് രൂപീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നതെന്ന് ബിജെപി. കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ സെക്ഷന്‍ 14 പ്രകാരം നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ നിലവില്‍ വന്ന പുതിയ വഖഫ് ബോര്‍ഡിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന കേസ് നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ബോര്‍ഡിലേക്കുള്ള നിയമന ഉത്തരവില്‍, സുപ്രീംകോടതിയില്‍ നിലവിലുള്ള കേസിന്റെ അടിസ്ഥാനത്തില്‍ ബാക്കി അംഗങ്ങളെ പിന്നീട് നിയമിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ സെക്ഷന്‍ 14 പ്രകാരം സുപ്രീംകോടതി യാതൊരു സ്റ്റേയും ഏര്‍പ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് കേന്ദ്ര നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന നിര്‍ബന്ധം നിലനില്‍ക്കെ, മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തിന് വീണ്ടും വഴങ്ങിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ബിജെപി കുറ്റപ്പെടുത്തി.
നിയമത്തില്‍ വ്യക്തമായി നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ചതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കണം. മുന്‍പ് നിലനിന്നിരുന്ന രീതിയില്‍ത്തന്നെയാണ് ഇപ്പോഴും ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നതെങ്കില്‍, കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ അവഗണിച്ചതിന്റെ കാരണം വ്യക്തമാക്കി ബോര്‍ഡിന്റെ സുതാര്യത ഉറപ്പുവരുത്തണം. നിലവിലെ വഖഫ് ബോര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും കടുത്ത നിയമപരമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരുമെന്നും ബിജെപി മുന്നറിയിപ്പ് നല്കി.