കാസർകോട് സ്വദേശികൾക്കായി പുതിയ വിനോദസഞ്ചാര കേന്ദ്രം; 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി പ്രകൃതിയോട് ഇണങ്ങി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന കാസർകോട് സ്വദേശികൾക്കായി പുതിയ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു. സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതികളുടെ ഭാഗമായി കാസർകോട് നഗരത്തിൽ നിർമ്മിക്കുന്ന 'നഗരവനം'മൂന്ന് മാസത്തിനകം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

 

കാസർകോട്: നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി പ്രകൃതിയോട് ഇണങ്ങി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന കാസർകോട് സ്വദേശികൾക്കായി പുതിയ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു. സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതികളുടെ ഭാഗമായി കാസർകോട് നഗരത്തിൽ നിർമ്മിക്കുന്ന 'നഗരവനം'മൂന്ന് മാസത്തിനകം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

പള്ളം കസബ പാലത്തിന് സമീപമുള്ള 21 ഹെക്ടറിലധികം പരന്നുകിടക്കുന്ന വിപുലമായ കണ്ടൽക്കാടുകളിലാണ് (ഈ വന്യമനോഹരമായ വിനോദസഞ്ചാര ഇടം വികസിപ്പിക്കുന്നത്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് നഗരവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതെന്ന് കാസർകോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി. വിനോദ് കുമാർ വ്യക്തമാക്കി. നിർമ്മാണം പൂർത്തിയാകുന്നതോടെ നഗരവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.