'ആധാര്‍ കാർഡിലെ പേര്, ജനനത്തീയതി തുടങ്ങിയ വിവരങ്ങള്‍ തിരുത്തുന്നതില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി

ആധാർ കാർഡിലെ പേര്, ജനനത്തീയതി തുടങ്ങിയ വിവരങ്ങള്‍ തിരുത്തുന്നതില്‍ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി പുതിയ ആധാർ മൊബൈല്‍ ആപ്പും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ നിയമങ്ങള്‍ അനുസരിച്ച്‌, ഒരാള്‍ക്ക് ആധാർ കാർഡിലെ പേര് ജീവിതത്തില്‍ രണ്ടുതവണ മാത്രമേ മാറ്റാൻ കഴിയൂ

ആധാർ കാർഡിലെ പേര്, ജനനത്തീയതി തുടങ്ങിയ വിവരങ്ങള്‍ തിരുത്തുന്നതില്‍ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി പുതിയ ആധാർ മൊബൈല്‍ ആപ്പും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ നിയമങ്ങള്‍ അനുസരിച്ച്‌, ഒരാള്‍ക്ക് ആധാർ കാർഡിലെ പേര് ജീവിതത്തില്‍ രണ്ടുതവണ മാത്രമേ മാറ്റാൻ കഴിയൂ എന്ന് UIDAI അറിയിച്ചു. ജനനത്തീയതി ജീവിതത്തില്‍ ഒരു തവണ മാത്രമേ തിരുത്താൻ അവസരം ലഭിക്കൂ.

തെറ്റായ വിവരങ്ങള്‍ ആവർത്തിച്ച്‌ മാറ്റുന്നതും തട്ടിപ്പുകളും തടയാൻ ഇത് സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാല്‍, വിലാസം മാറ്റുന്നതിന് നിലവില്‍ പരിധിയില്ല. ആവശ്യമുള്ളപ്പോഴെല്ലാം വിലാസം പുതുക്കാം.

ആധാർ വിവരങ്ങള്‍ മാറ്റുമ്പോള്‍ ചില പ്രധാന രേഖകള്‍ നിർബന്ധമായും നല്‍കണം. ജനനത്തീയതി തിരുത്തുന്നതിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതുപോലെ, വിലാസം മാറ്റാൻ വോട്ടർ ഐഡി, വൈദ്യുതി ബില്‍, ഗ്യാസ് ബില്‍ തുടങ്ങിയ രേഖകള്‍ ഉപയോഗിക്കാം. പാസ്‌പോർട്ട് പോലുള്ള തിരിച്ചറിയല്‍ രേഖകളും ആധാർ അപ്ഡേറ്റ് ചെയ്യാൻ സഹായിക്കും. ജോലി സംബന്ധമായി സ്ഥലം മാറി താമസിക്കുന്നവർക്ക് വിലാസം മാറ്റാനുള്ള സൗകര്യം വളരെ പ്രധാനമാണ്.