സംസ്ഥാനത്ത് സർക്കാർ സർവീസില്‍ പുതിയ തസ്തികകള്‍ അനുവദിച്ചു

സംസ്ഥാനത്ത് സർക്കാർ സർവീസില്‍ പുതിയ തസ്തികകള്‍ അനുവദിച്ചു. മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം.ഇടുക്കി ഉടുമ്പൻചോല സർക്കാർ ആയുർവേദ കോളേജിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുന്നതിന് 25 തസ്തികകള്‍ സൃഷ്ടിക്കും

 

കണ്ണൂർ തായിനേരി എസ്‌എബിടിഎം ഹയർ സെക്കന്ററി സ്‌കൂളിലെ എച്ച്‌ എസ് എസ് റ്റി (ജൂനിയർ) അറബിക് തസ്തിക എച്ച്‌ എസ് എസ് റ്റി തസ്തികയാക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി നല്‍കി

തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ സർവീസില്‍ പുതിയ തസ്തികകള്‍ അനുവദിച്ചു. മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം.ഇടുക്കി ഉടുമ്പൻചോല സർക്കാർ ആയുർവേദ കോളേജിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുന്നതിന് 25 തസ്തികകള്‍ സൃഷ്ടിക്കും. 21 റെഗുലർ തസ്തികകളും 4 കോണ്‍ട്രാക്‌ട് തസ്തികകളുമാണ് സൃഷ്ടിക്കുക.

ഡ്രഗ്സ് കണ്ട്രോള്‍ വകുപ്പില്‍ 10 ഡ്രഗ്സ് ഇൻസ്‌പെക്ടർ, 2 റീജിയണല്‍/സീനിയർ ഡ്രഗ്സ് ഇൻസ്‌പെക്ടർ തസ്തികകള്‍ സൃഷ്ടിക്കും. കണ്ണൂർ തായിനേരി എസ്‌എബിടിഎം ഹയർ സെക്കന്ററി സ്‌കൂളിലെ എച്ച്‌ എസ് എസ് റ്റി (ജൂനിയർ) അറബിക് തസ്തിക എച്ച്‌ എസ് എസ് റ്റി തസ്തികയാക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി നല്‍കി. കോട്ടയം അയർക്കുന്നം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്‌ എസ് എസ് റ്റി (ജൂനിയർ) ഇംഗ്ലീഷ് തസ്തിക എച് എസ് എസ് റ്റി ഇംഗ്ലീഷ് തസ്തികയായി അപ്ഗ്രേഡ് ചെയ്യുന്നതിനും സർക്കാർ അനുമതി നല്‍കി. ഇന്നലെ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.