കുടിയന്മാരുടെ ശ്രദ്ധയ്ക്ക്;68 ബവ്റിജസ് ഷോപ്പുകള്‍ കൂടി തുറക്കും
തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബവ്റിജസ് ഷോപ്പുകള്‍ ഘട്ടം ഘട്ടമായി തുറക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവ തുറക്കാന്‍ കഴിഞ്ഞില്ല. സ്ഥലം കണ്ടെത്തിയ ചില സ്ഥലങ്ങളിലാകട്ടെ പ്രാദേശിക പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് നടപടികള്‍ മുന്നോട്ടു പോയില്ല.
പുതുതായി ആരംഭിക്കുന്ന മദ്യശാലകള്‍: തിരുവനന്തപുരം–5, കൊല്ലം–6, പത്തനംതിട്ട–1, ആലപ്പുഴ–4, കോട്ടയം–6, ഇടുക്കി–8, എറണാകുളം–8, തൃശൂര്‍–5, പാലക്കാട്–6, മലപ്പുറം–3, കോഴിക്കോട്–6, വയനാട്–4, കണ്ണൂര്‍–4, കാസര്‍കോട്–2.
തിരക്ക് ഒഴിവാക്കാന്‍ 170 ഔട്ട്ലറ്റുകള് തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബവ്കോ ശുപാര്‍ശ. എന്നാല്‍, സര്‍ക്കാര്‍ ഇത് പൂര്‍ണമായി അംഗീകരിച്ചില്ല. നേരത്തേ പൂട്ടിയ മദ്യശാലകള്‍ ജനങ്ങളെ ബാധിക്കാത്ത രീതിയില്‍ പ്രീമിയം ഷോപ്പുകളായി തുറക്കാനാണ് മുന്‍ഗണന നല്‍കിയത്.