ബന്ധു നിയമന വിവാദം ; സര്‍ക്കാരിനെ വിമര്‍ശിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
തുടക്കത്തില്‍ തന്നെ വിവാദമായ ബന്ധു നിയമനം സ്വജനപക്ഷവാദം തന്നെയാണ്.
Jun 4, 2026, 06:13 IST
ജനങ്ങള്‍ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിന് ആയിരുന്നു. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാന്‍ ആയിരുന്നില്ല എന്നാണ് കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അധികാരമേറ്റ് ഒരു മാസം പോലും തികയും മുമ്പ് ഉയര്‍ന്ന ബന്ധു നിയമന വിവാദം കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സഹോദരീ ഭര്‍ത്താവിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയതില്‍ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തി. ജനങ്ങള്‍ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിന് ആയിരുന്നു. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാന്‍ ആയിരുന്നില്ല എന്നാണ് കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തുടക്കത്തില്‍ തന്നെ വിവാദമായ ബന്ധു നിയമനം സ്വജനപക്ഷവാദം തന്നെയാണ്. ബന്ധു നിയമനം പ്രതിഷേധാര്‍ഹം എന്ന് യാക്കോബായ മെത്രാപ്പോലീത്ത വ്യക്തമാക്കി. മാറ്റത്തിന് വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുന്നതാണ് ഇത്തരം നടപടികള്‍. നടപടി ഉടന്‍ പിന്‍വലിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.