ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരക്കെതിരെ വീണ്ടും ഫേസ്ബുക് പോസ്റ്റുമായി സഹോദരിയുടെ മകന്‍

ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരക്കെതിരെ വീണ്ടും ഫേസ്ബുക് പോസ്റ്റുമായി സഹോദരിയുടെ മകന്‍ ശ്യാംജിത്ത്. വൈദേകം റിസോര്‍ട്ടിലെ പി.കെ.ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍

 

കണ്ണൂര്‍: ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരക്കെതിരെ വീണ്ടും ഫേസ്ബുക് പോസ്റ്റുമായി സഹോദരിയുടെ മകന്‍ ശ്യാംജിത്ത്. വൈദേകം റിസോര്‍ട്ടിലെ പി.കെ.ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണോ എന്നും സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച ഒരാള്‍ക്ക് എത്രരൂപ ആനുകൂല്യമായി കിട്ടുമെന്നുമാണ് പോസ്റ്റ്. 

ശശിധരന്‍ കര്‍ത്തയുടെ പണമാണ് ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്ന് ആയിരുന്നു ശ്യാംജിത്ത് നേരത്തെ പോസ്സ് ചെയ്തത്. വിവാദമായതോടെ പോസ്റ്റ് മുക്കി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പോസ്റ്റ് ഇട്ടത് മറ്റാരോ ആണെന്നുമായിരുന്നു ശ്യാംജിത്ത് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് വീണ്ടും പി കെ ഇന്ദിരയെ ആരോപണം നിഴലില്‍ നിര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്. സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച ഒരാള്‍ക്ക് എത്രരൂപ ആനുകൂല്യമായി കിട്ടുമെന്നും ആ കണക്കുകള്‍ പുറത്ത് വരേണ്ടതല്ലേയെന്നും ശ്യാംജിത്ത് പറഞ്ഞു. 

അതേസമയം ഇ.പി. ജയരാജന്റെ ഭാര്യ നിക്ഷേപിച്ചത് ശശിധരന്‍ കര്‍ത്തയുടെ പണമാണെന്ന ആരോപണം കണ്ണൂരിലെ വൈദേകം റിസോര്‍ട്ട് മാനേജ്‌മെന്റ് നിഷേധിച്ചു. 

പല ഇടപാടുകളുടേയും രേഖകള്‍ പുറത്ത് വരാനുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ശ്യാംജിത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുകയാണ് വൈദേകം മാനേജ്‌മെന്റ്. സാന്പത്തി തട്ടിപ്പ് നടത്തിയതിന് ശ്യാംജിത്തിന്റെ ഭാര്യ ദീപയെ വൈദേകത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. പൊലീസില്‍ പരാതിയും നല്‍കി. ഇതിന്റെ പ്രതികാരമാകാം ആരോപണത്തിന് പിന്നിലെന്ന് വൈദേകം മാനേജ്‌മെന്റ് പറഞ്ഞു 

allowfullscreen