നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുടെ വിചാരണ ഇന്ന്

സജിത കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു.

 

2025 ജനുവരി 27-നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശിയായ സുധാകരന്‍, ഇദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ വിചാരണ ഇന്ന് നടക്കും. നാലുമാസത്തിലേറെയായി തുടര്‍ന്നു വന്നിരുന്ന സാക്ഷികളുടെ വിസ്താരം പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ പൂര്‍ത്തിയായി. 2025 ജനുവരി 27 ന് ആയിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമ കൊലപ്പെടുത്തി. ഈ കേസില്‍ ചെന്താമരയ്ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. പിന്നാലെയാണ് ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ ആരംഭിച്ചത്.

2025 ജനുവരി 27-നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശിയായ സുധാകരന്‍, ഇദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ ക്രൂരമായ ഇരട്ടക്കൊലപാതകം വലിയ ജനരോഷത്തിന് കാരണമായിരുന്നു. കൊല്ലപ്പെട്ട സുധാകരന്റെ കുടുംബവുമായി പ്രതിക്ക് മുന്‍പും ശത്രുതയുണ്ടായിരുന്നു. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെയും പ്രതിയായ ചെന്താമര കൊലപ്പെടുത്തിയിരുന്നു. പരോള്‍ സമയത്തായിരുന്നു ക്രൂരത

സജിത കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷാവിധിക്ക് പിന്നാലെയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ കോടതിയില്‍ ആരംഭിച്ചത്.