'സര്‍ക്കാരോ പാര്‍ട്ടിയോ യാത്രാ ചെലവ് വഹിക്കുന്നില്ല'; മുഖ്യമന്ത്രിയുടെ വിമാനയാത്ര എന്തിന് വിവാദമാക്കുന്നു'
യാത്ര സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണം. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
Sep 26, 2026, 07:09 IST
സര്‍ക്കാരോ പാര്‍ട്ടിയോ യാത്രാ ചെലവ് വഹിക്കുന്നില്ല. ആവശ്യസമയത്ത് മുഖ്യമന്ത്രിക്ക് സൗകര്യം ഒരുക്കിയാല്‍ പോലും പരാതി ഉയരുന്ന സാഹചര്യമാണെന്നും ശശി തരൂര്‍ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയെ ന്യായീകരിച്ച് ശശി തരൂര്‍ എംപി. എല്ലാ സംസ്ഥാനത്തും മുഖ്യമന്ത്രിമാര്‍ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയുടെ വിമാനയാത്ര എന്തിനാണ് വിവാദമാക്കുന്നതെന്നും ശശി തരൂര്‍ ചോദിച്ചു.
സര്‍ക്കാരോ പാര്‍ട്ടിയോ യാത്രാ ചെലവ് വഹിക്കുന്നില്ല. ആവശ്യസമയത്ത് മുഖ്യമന്ത്രിക്ക് സൗകര്യം ഒരുക്കിയാല്‍ പോലും പരാതി ഉയരുന്ന സാഹചര്യമാണെന്നും ശശി തരൂര്‍ പറഞ്ഞു. വിവാദം അന്യായമാണ്. ഇല്ലാത്ത പണം ചെലവാക്കരുതെന്ന ചിന്ത മുഖ്യമന്ത്രിക്കുണ്ടായിരിക്കാം. യാത്ര സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണം. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.