നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലില്‍ ഇന്ന് നടക്കും
ആലപ്പുഴക്കാരെ ആവേശത്തിലാഴ്ത്തി 71മത് നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലില്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും, കാരിച്ചാലും ആണ് കഴിഞ്ഞതവണ നെഹ്‌റു ട്രോഫി കിരീടം ഉയര്‍ത്തിയത്
ആലപ്പുഴ:ആലപ്പുഴക്കാരെ ആവേശത്തിലാഴ്ത്തി 71മത് നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലില്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. മത്സരത്തിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ആലപ്പുഴ. 21 ചുണ്ടനുകളടക്കം 71 കളിവള്ളങ്ങളാണ് ഇക്കുറി മത്സരിക്കുന്നത്.
ആരാകും ഈ വര്‍ഷത്തെ ജലരാജാവ് എന്നതില്‍ ആരാധകര്‍ക്കിടയിലും ആവേശ പോരാണ് നടക്കുന്നത്. നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ പുതിയ അവകാശികള്‍ ഉണ്ടാവുമോ എന്നതിലും ആകാംക്ഷ ഉയരുകയാണ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും, കാരിച്ചാലും ആണ് കഴിഞ്ഞതവണ നെഹ്‌റു ട്രോഫി കിരീടം ഉയര്‍ത്തിയത്.
പ്രശസ്തരായ അതിഥികളുടെയും പങ്കാളിത്തം ഇത്തവണത്തെ വള്ളംകളിയെ കൂടുതല്‍ ആഘോഷകരമാക്കുന്നു. സിംബാബ്‌വേ വ്യവസായ-വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ എന്നിവരാണ് പ്രധാന അതിഥികളായി എത്തുന്നത്.
വൈകുന്നേരത്തോടെ നടക്കുന്ന ചുണ്ടൻവള്ളങ്ങളുടെ ഫൈനല്‍ മത്സരം തന്നെയാണ് വള്ളംകളി പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. വർഷങ്ങളായി ദേശീയ-ആന്തരദേശീയ ശ്രദ്ധ നേടി വരുന്ന ഈ മത്സരം, കേരളത്തിന്റെ പാരമ്ബര്യവും വിനോദസഞ്ചാര ആകർഷണവും ഒന്നിച്ചുചേരുന്ന മഹോത്സവമായി മാറുകയാണ്.