നെഹ്രു ട്രോഫി വള്ളം കളി ഈ മാസം 28ന് നടത്തിയേക്കും

ഭൂരിപക്ഷം ക്ലബ്ബുകള്‍ക്കും സൗകര്യം ഈ മാസം 28 നാണെന്നതിനാലാണ് ഈ ദിവസത്തിന് സാധ്യത കല്‍പ്പിക്കുന്നത്.
 

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്താന്‍ സാധ്യത. സെപ്റ്റംബര്‍ 28 ശനിയാഴ്ച മറ്റ് വള്ളംകളികളില്ലെന്നതും ശനിയാഴ്ചയാണ് വള്ളംകളിക്ക് കൂടുതല്‍ സൗകര്യമെന്നതും അന്നേ ദിവസത്തിന് സാധ്യത കൂട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എന്‍ടിബിആര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് യോഗം നടത്താനാണ് ആലോചന

ഭൂരിപക്ഷം ക്ലബ്ബുകള്‍ക്കും സൗകര്യം ഈ മാസം 28 നാണെന്നതിനാലാണ് ഈ ദിവസത്തിന് സാധ്യത കല്‍പ്പിക്കുന്നത്. യോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കും. എന്‍ടിബിആര്‍ സൊസൈറ്റിയുടെ യോഗത്തിലാണ് തീയതി തീരുമാനിക്കുക. ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തേണ്ട ആവശ്യവും യോഗത്തില്‍ ഉയരും.