സർക്കാർ ഓഫീസിലെ നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ത്ഥന നടത്തിയ  ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

സർക്കാർ ഓഫീസിലെ 'നെഗറ്റീവ് എനര്‍ജി' മാറ്റാന്‍ പ്രാര്‍ത്ഥന നടത്തിയ തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ശിശുസംരക്ഷണ ഓഫീസര്‍ കെ. ബിന്ദുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. സെപ്റ്റംബര്‍ 29-നാണ് നെഗറ്റീവ് എനര്‍ജി മാറ്റാന്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയത്. ജില്ലാ കളക്ടറുടെ കാര്യാലയം ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് പ്രാര്‍ത്ഥന നടത്തിയത്.
 

തൃശ്ശൂര്‍: സർക്കാർ ഓഫീസിലെ 'നെഗറ്റീവ് എനര്‍ജി' മാറ്റാന്‍ പ്രാര്‍ത്ഥന നടത്തിയ തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ശിശുസംരക്ഷണ ഓഫീസര്‍ കെ. ബിന്ദുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. സെപ്റ്റംബര്‍ 29-നാണ് നെഗറ്റീവ് എനര്‍ജി മാറ്റാന്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയത്. ജില്ലാ കളക്ടറുടെ കാര്യാലയം ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് പ്രാര്‍ത്ഥന നടത്തിയത്.

മറ്റ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.

ഓഫീസ് സമയത്തല്ല പ്രാര്‍ത്ഥന നടത്തിയതെന്നും ആരെയും പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥ വിശദീകരണം നല്‍കിയതെന്നാണ് വിവരം.