നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പൂര്‍ത്തിയാവും

തദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഡിഎന്‍എ പരിശോധനയും നടത്തും.

 

പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മാത്യുവിനെ കാണാതായ കേസും പൊലീസ് വീണ്ടും അന്വേഷിക്കും

 നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുപറമ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പൂര്‍ത്തിയാവും. മേരിക്കുട്ടി, മകന്‍ റെജി എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയുടെ ഇളയ മകന്‍ സജിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മാത്യുവിനെ കാണാതായ കേസും പൊലീസ് വീണ്ടും അന്വേഷിക്കും.

മേരിക്കുട്ടിയുടെ ഭര്‍ത്താവിന്റെ തിരോധാനം വീണ്ടും പൊലീസ് അന്വേഷിക്കും. 2018ല്‍ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിയെന്ന് സംശയിക്കുന്ന സജിയെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊലീസിന്റെ നാല് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങള്‍ മേരിക്കുട്ടിയുടെയും മകന്‍ റെജിയുടെയും തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഡിഎന്‍എ പരിശോധനയും നടത്തും.