നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന്‌റെ ജാമ്യാപേക്ഷ തള്ളി

നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവ് അടക്കമുള്ള പ്രതികൾക്ക് തിരിച്ചടി. നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

 

നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവ് അടക്കമുള്ള പ്രതികൾക്ക് തിരിച്ചടി. നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

എറണാകുളത്ത് പഠനത്തിനൊപ്പം തൃക്കാക്കരയിലെ കര കൗശല വ്യാപാരം സ്ഥാപനത്തിൽ പാർട്ട്‌ ടൈം ജോലി ചെയ്ത ചെറുപ്പക്കാരാണ് റോഡിൽ തൽക്ഷണം കൊല്ലപ്പെട്ടത്. വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട്‌ മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

സംഭവദിവസം ഓഫീസിലെ സഹ പ്രവർത്തകർക്കൊപ്പം വിമാനത്താവളത്തിനടുത്ത് എത്തി ചായ കുടിച്ച് മടങ്ങി പോകവേയായിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം.പ്രതി സുഹൈൽ അപകടം നടക്കുന്ന സമയത്ത് മദ്യപിച്ചിരുന്നു.