നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന് ഒപ്പമുണ്ടായിരുന്ന 3 പേർക്കെതിരെ കൂടി കേസ്
മിനികൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കെതിരെ കൂടി കേസെടുത്തു. സുഹൈലിന് പുറമെ ഒപ്പമുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്.
വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്
നെടുമ്പാശ്ശേരി: മിനികൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കെതിരെ കൂടി കേസെടുത്തു. സുഹൈലിന് പുറമെ ഒപ്പമുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്.
ബോധമില്ലാത്ത അവസ്ഥയിൽ വണ്ടി ഓടിക്കാൻ പ്രേരണ നൽകി, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും വിലക്കിയില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഓഫീസിലെ സഹ പ്രവർത്തകർക്കൊപ്പം ഇന്നലെ രാത്രിയിൽ വിമാനത്താവളത്തിനടുത്ത് എത്തി ചായ കുടിച്ച് മടങ്ങി പോകവേയായിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആളെ ഇറക്കി മടങ്ങുകയായിരുന്നു സുഹൈൽ.