നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ ഇന്ന് പുറത്തിറങ്ങും

മൂന്നുപേരുടെ ജീവനെടുത്ത കൊച്ചി നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍ ഇന്ന് പുറത്തിറങ്ങും. കേസില്‍ ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയിരുന്നു.

 

കേസില്‍ മറ്റ് പ്രതികളായ അമീന്‍, ജോയല്‍, നിനവ് എന്നിവര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത കൊച്ചി നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍ ഇന്ന് പുറത്തിറങ്ങും. കേസില്‍ ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയിരുന്നു. കേസില്‍ മറ്റ് പ്രതികളായ അമീന്‍, ജോയല്‍, നിനവ് എന്നിവര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.

റിമാന്‍ഡ് തടവുകാരനായി ഒരു മാസത്തോളം ബോസ്റ്റല്‍ സ്‌കൂളില്‍ കഴിഞ്ഞ ശേഷമാണ് സുഹൈല്‍ ഇന്ന് പുറത്തിറങ്ങുന്നത്.നേരത്തെ മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേരാണ് മരിച്ചത്. വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ച് തൽക്ഷണം മരിച്ചത്.