നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നു ; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
മിനി കൂപ്പര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും
പ്രതി സുഹൈല്‍ മിനി കൂപ്പര്‍ ഓടിക്കുന്നത് അടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നു. ജാമ്യ അപേക്ഷ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. കോടതി നിലപാട് അറിഞ്ഞശേഷമാകും കുടുംബത്തിന്റെ മൊഴി എടുക്കുക. മിനി കൂപ്പര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും. പ്രതി സുഹൈല്‍ മിനി കൂപ്പര്‍ ഓടിക്കുന്നത് അടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അപകടനേരത്ത് വാഹനം ഓടിച്ച സുഹൈല്‍ സജീവ്, സഹയത്രികരായ നിനവ്, ജോയല്‍ , അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യപിച്ചു തന്നെയാണ് സുഹൈല്‍ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയില്‍ തെളിഞ്ഞു. സഹയാത്രികര്‍ സുഹൈലിനെ തടഞ്ഞുമില്ല.
കേസില്‍ ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമാണ്. അപകട നേരത്തെ നിര്‍ണായക വിവരങ്ങള്‍ പതിഞ്ഞ ഇവന്റ് ഡാറ്റാ റെക്കോഡറിന്റെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല. ഈ സഹാചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒപ്പം ജാമ്യം നല്കിയാല്, പ്രതികള്‍ ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. പൊലീസ് കസ്റ്റഡിയും തെളിവെടുപ്പും കഴിഞ്ഞതിനാല്‍, ഇനിയും 19 വയസുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല.