നെടുമ്പാശേരി വാഹനാപകടം; മദ്യപിച്ചതായി എഫ്ഐആറിൽ ഇല്ല ,പൊട്ടിക്കരഞ്ഞ് ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മൂന്നുപേരുടെ മരണത്തിനിടയാക്കി മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് മരിച്ച ഗോപികയുടെ മാതാപിതാക്കള്‍. ആരാണ് വാഹനം ഇടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന പേര് എഫ്‌ഐറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

 

എഫ്‌ഐആറില്‍ എവിടെയും മദ്യം എന്നൊരു വാക്ക് പോലും ഇല്ല. പ്രതി സുഹൈലിന്റെ പേര് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ലെന്ന് മാത്രമല്ല ആളെ തിരിച്ചറിഞ്ഞിട്ടില്ല

പാലക്കാട് : നെടുമ്പാശ്ശേരി മൂന്നുപേരുടെ മരണത്തിനിടയാക്കി മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് മരിച്ച ഗോപികയുടെ മാതാപിതാക്കള്‍. ആരാണ് വാഹനം ഇടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന പേര് എഫ്‌ഐറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എഫ്‌ഐആറില്‍ എവിടെയും മദ്യം എന്നൊരു വാക്ക് പോലും ഇല്ല. പ്രതി സുഹൈലിന്റെ പേര് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ലെന്ന് മാത്രമല്ല ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കുന്ന അൺനോൺ എന്ന വാക്കാണ് പ്രതിയുടെ കോളത്തില്‍ ചേര്‍ത്തിരിക്കുന്നത്.

ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത പ്രതി സുഹൈല്‍ സജീവിനെ ജുവനൈല്‍ ഹോമിലേക്കാണ് അയച്ചത്. അതുകൊണ്ടുതന്നെ നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്ന് ഗോപികയുടെ അച്ഛന്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് നീതി നിഷേധിക്കപ്പെടുമെന്ന് ഭയമുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഗോപികയുടെ അമ്മയും പറഞ്ഞു.