നെടുമ്പാശ്ശേരി അപകടം; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്
നെടുമ്പാശ്ശേരിയില് അമിതവേഗതയില് പാഞ്ഞ മിനി കൂപ്പര് ഇടിച്ച് സ്കൂട്ടര് യാത്രികരായ മൂന്ന് പേര് മരിച്ച സംഭവത്തില് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്.ക്വിക്ക് റെസ്പോണ്സ് ടീമിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്
ക്വിക്ക് റെസ്പോണ്സ് ടീമിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്
കൊച്ചി: നെടുമ്പാശ്ശേരിയില് അമിതവേഗതയില് പാഞ്ഞ മിനി കൂപ്പര് ഇടിച്ച് സ്കൂട്ടര് യാത്രികരായ മൂന്ന് പേര് മരിച്ച സംഭവത്തില് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്.ക്വിക്ക് റെസ്പോണ്സ് ടീമിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്
ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി.എറണാകുളം റൂറല് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.ആലുവ ഡിവൈഎസ്പിയായ ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളില് വിശദമായ തെളിവെടുപ്പ് നടത്തുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അഞ്ച് മണിക്ക് പ്രതിയെ കോടതിയില് ഹാജരാക്കും
അപകടം നടന്നതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് ആലുവയിലെ ആശുപത്രിയിലെത്തിച്ച പ്രതിക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ കടുപ്പിച്ചിരിക്കുന്നത്. മാത്രമല്ല കേസ് അട്ടിമറിക്കാനുള്ള ശ്രമം ആരോപിച്ച് രാഷ്ട്രീപാര്ട്ടികള് പ്രതിഷേധം സംഘടിപ്പിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്.