മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം;  ആദ്യ പെരുന്നാള്‍ ആഘോഷം ഉപേക്ഷിച്ച് സമീപത്തെ കുട്ടംകുളം പള്ളി

മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് കുട്ടംകുളം പള്ളിയിലെ ആദ്യ പെരുന്നാള്‍ ആഘോഷം ഉപേക്ഷിച്ചു. അപകടസ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ മാത്രം മാറിയാണ് കുട്ടംകുളം സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പള്ളി. പഴയ പള്ളിയില്‍ നിന്ന് മാറി സമീപത്തു തന്നെ പണിത പുതിയ പള്ളിയെ വെഞ്ചെരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. പുതിയ പള്ളിയുടെ ആദ്യ പെരുന്നാളാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചത്.

 

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് കുട്ടംകുളം പള്ളിയിലെ ആദ്യ പെരുന്നാള്‍ ആഘോഷം ഉപേക്ഷിച്ചു. അപകടസ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ മാത്രം മാറിയാണ് കുട്ടംകുളം സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പള്ളി. പഴയ പള്ളിയില്‍ നിന്ന് മാറി സമീപത്തു തന്നെ പണിത പുതിയ പള്ളിയെ വെഞ്ചെരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. പുതിയ പള്ളിയുടെ ആദ്യ പെരുന്നാളാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചത്. 'എല്ലാവരും അറിയുന്നവരാണ്. സ്‌നേഹിതര്‍, പള്ളിയിലൊക്കെ വന്നുപോകുന്നവരാണ്. വികാരി ഫാദര്‍ സോബിന്‍ പായിക്കാട്ട് പറഞ്ഞു.

 തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിട്ടായിരുന്നു പള്ളിപ്പെരുന്നാള്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അപകടം ഉണ്ടായതോടെ ആഘോഷം ഉപേക്ഷിക്കുകയായിരുന്നു. വൈകീട്ട് നടക്കേണ്ട പ്രദക്ഷിണം, വെടിക്കെട്ട്, ബുധനാഴ്ച നടക്കേണ്ട ഗാനമേള, കലാപരിപാടികള്‍ തുടങ്ങിയവയെല്ലാം ഉപേക്ഷിച്ചു. പള്ളിയോടു ചേര്‍ന്ന പുതിയ കെട്ടിടത്തിന്റെ ചില്ലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.