കണ്ണൂർ കോർപറേഷനിൽ എൻ.ഡി.എ വൻ മുന്നേറ്റമുണ്ടാക്കും: എ.പി അബ്ദുള്ളക്കുട്ടി
കണ്ണൂർ കോർപറേഷനിൽ ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും ഇത് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
Updated: Dec 11, 2025, 16:20 IST
കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും ഇത് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം പിണറായി സർക്കാർ എത്ര തന്നെ ശ്രമിച്ചാലും ശബരിമല വിഷയം സജീവമായി തന്നെ ഈ തെരഞ്ഞെടുപ്പിൽ പ്രകടമായിരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു