ആദ്യ മണിക്കൂറുകളിൽ താമര തിളക്കം;  എന്‍ഡിഎ അഞ്ചിടത്ത് മുന്നില്‍, ചാത്തന്നൂരില്‍ വന്‍ മുന്നേറ്റം

നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകളും മെഷീൻ വോട്ടുകളും  എണ്ണിയപ്പോള്‍ ആദ്യ മണിക്കൂറുകളിൽ  എല്‍ഡിഎ അഞ്ചിടത്ത് മുന്നിലാണ്. മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപിയുടെ എന്‍ഡിഎ മുന്നിലെത്തിയത്.

 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകളും മെഷീൻ വോട്ടുകളും  എണ്ണിയപ്പോള്‍ ആദ്യ മണിക്കൂറുകളിൽ  എല്‍ഡിഎ അഞ്ചിടത്ത് മുന്നിലാണ്. മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപിയുടെ എന്‍ഡിഎ മുന്നിലെത്തിയത്.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, പാലക്കാട് ശോഭ സുരേന്ദ്രന്‍, നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ചാത്തന്നൂരില്‍ ഗോപകുമാര്‍ എന്നിവരാണ് മുന്നില്‍ എത്തിയത്. ഇത്തവണ രണ്ടക്കത്തില്‍ താഴെയെങ്കിലും മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാംപ്.വിവിധ എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് നാലു മുതല്‍ 14 സീറ്റുകള്‍ വരെ ഫലം പ്രവചിച്ചിരുന്നു.