നവരാത്രി അവധി; അതിരപ്പിള്ളിയിൽ സഞ്ചാരികളുടെ വൻ തിരക്ക്; ഗതാഗതം സ്തംഭിച്ചു
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തുടർച്ചയായി ലഭിച്ച അവധി ദിവസങ്ങളിൽ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിൽ സഞ്ചാരികളുടെ കനത്ത തിരക്ക്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ തുടർച്ചയായ 5 ദിവസത്തെ അവധിയായതാണ് അതിരപ്പിള്ളിയിലേക്ക് ആൾക്കൂട്ടം ഒഴുകിയെത്താൻ കാരണമായത്. രാവിലെ മുതൽ തന്നെ മേഖലയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
അതിരപ്പിള്ളി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തുടർച്ചയായി ലഭിച്ച അവധി ദിവസങ്ങളിൽ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിൽ സഞ്ചാരികളുടെ കനത്ത തിരക്ക്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ തുടർച്ചയായ 5 ദിവസത്തെ അവധിയായതാണ് അതിരപ്പിള്ളിയിലേക്ക് ആൾക്കൂട്ടം ഒഴുകിയെത്താൻ കാരണമായത്. രാവിലെ മുതൽ തന്നെ മേഖലയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
എന്നാൽ, തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് ജീവനക്കാർ ഇല്ലാതിരുന്നതും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യക്കുറവും സഞ്ചാരികളെയും പ്രദേശവാസികളെയും ഒരുപോലെ വലച്ചു. പ്രവേശനകവാടം ജങ്ഷൻ മുതൽ വാഴച്ചാൽ വിനോദകേന്ദ്രം വരെയും, ചാലക്കുടി ഭാഗത്തേക്ക് കണ്ണൻകുഴി പാലം വരെയുമുള്ള ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരത്തിൽ റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. റോഡരികിലെ അശാസ്ത്രീയമായ പാർക്കിങ് മേഖലയിൽ മണിക്കൂറുകളോളം നീണ്ട വലിയ ഗതാഗത തടസ്സത്തിന് ഇടയാക്കി. തിരക്ക് തുടരുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണത്തിനും പാർക്കിങ്ങിനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.