'നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം, ആശ്വസിപ്പിക്കാൻ വാക്കുകളില്ല' : പി സതീദേവി

എ ഡി എം നവീൻ ബാബുവിൻെറ പത്തനംതിട്ടയിലെ വീട് സന്ദർശിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം. കുടുംബത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും സതീദേവി പറഞ്ഞു.
 

തിരുവനന്തപുരം: എ ഡി എം നവീൻ ബാബുവിൻെറ പത്തനംതിട്ടയിലെ വീട് സന്ദർശിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം. കുടുംബത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും സതീദേവി പറഞ്ഞു.

വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. വനിത കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിട്ടില്ല. അന്വേഷണം യഥായോ​ഗ്യം നടക്കും എന്ന പ്രതീക്ഷയാണുള്ളത്.

നിയമപ്രകാരമുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്നും വിഷയത്തിൽ വനിതാ കമ്മീഷന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും സതീദേവി പറഞ്ഞു. നവീന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ.