നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണമില്ല; അപ്പീൽ തള്ളി ഹൈക്കോടതി
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം തള്ളിയ സിംഗിൾബെഞ്ച് വിധിക്കെതിരെ ഭാര്യ മഞ്ജുഷ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.
Mar 3, 2025, 11:40 IST
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം തള്ളിയ സിംഗിൾബെഞ്ച് വിധിക്കെതിരെ ഭാര്യ മഞ്ജുഷ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.
2024 ഒക്ടോബർ 15നാണു നവീൻ ബാബു മരിച്ചത്. നരഹത്യാ സാധ്യത മുൻനിർത്തി പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേർക്കപ്പെട്ട പി.പി.ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ കോടതി ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടർന്നാണു വസ്തുതകൾ ശരിയായി വിശകലനം ചെയ്യാതെയാണു സിംഗിൾ ബെഞ്ച് ഹർജി തള്ളിയതെന്നു ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയത്.