ജനമുന്നേറ്റം കൊണ്ട് നവകേരളസദസ് പുതുചരിത്രം എഴുതും : ചിറ്റയം ഗോപകുമാര്‍

 
ssss

പത്തനംതിട്ട : ജനമുന്നേറ്റം കൊണ്ടു നവകേരളസദസ് പുതുചരിത്രം എഴുതുമെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നവകേരളസദസിനു മുന്നോടിയായി പന്തളത്തു നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കവിയരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിസംബര്‍ 17ന് അടൂരില്‍ എത്തുന്ന നവകേരള സദസിനെ സ്വീകരിക്കാന്‍ അടൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.  കൗണ്‍സിലര്‍ എസ് അരുണ്‍ , കെ എസ് ഗിരി , ആര്‍ ജ്യോതികുമാര്‍, പി എസ് കൃഷ്ണകുമാര്‍ ലസിത ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.