തൃശ്ശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക്
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നും കനത്ത സുരക്ഷയാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.
Dec 6, 2023, 08:19 IST
തൃശ്ശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് .
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നും കനത്ത സുരക്ഷയാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് ഇന്നത്തെ മന്ത്രിമാരുടെ പ്രഭാത നടത്തം. ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശ്ശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശ്ശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം.