വാല്‍പ്പാറ അപകടത്തില്‍ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

അപകടത്തില്‍ പരിക്കേറ്റ മറ്റു മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

 

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.

തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും ഡോക്ടര്‍മാര്‍ എത്താന്‍ വൈകിയതാണ് മരണം സംഭവിക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.

അപകടത്തില്‍ പരിക്കേറ്റ മറ്റു മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലുള്ള മുഹമ്മദ് ഫായിസിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. അതേസമയം, കോയമ്പത്തൂരില്‍ തന്നെയുള്ള സഹദിന്‍ മുഹമ്മദിന്റെ നിലയില്‍ നേരിയ പുരോഗതിയുള്ളതിനാല്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മസ്‌നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.