സ്വകാര്യ വാഹനത്തില്‍ ദേശീയപതാകയും സ്റ്റേറ്റ് ബോര്‍ഡും; കെ എം ഷാജിക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്ഐ
സ്വകാര്യ വാഹനത്തില്‍ ദേശീയപതാകയും സ്റ്റേറ്റ് ബോര്‍ഡും; കെ എം ഷാജിക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ
ഡിവൈഎഫ്ഐ നേതാവ് സരീഷ് പൂമരം ആണ് പരാതി നല്‍കിയത്.
ഔദ്യോഗിക ബോര്‍ഡ് വെച്ച് കെ എം ഷാജി ആഡംബര വാഹനം ഉപയോഗിച്ചത് നേരത്തെ വിവാദമായിരുന്നു.
മന്ത്രി കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കി ഡിവൈഎഫ്ഐ. സ്വകാര്യ വാഹനത്തില്‍ നിയമവിരുദ്ധമായി ദേശീയപതാക, കേരള സ്റ്റേറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിച്ചത് അന്വേഷിക്കണമെന്നാണ് പരാതി. മോട്ടോര്‍ വാഹന നിയമങ്ങളുടെയും കേന്ദ്ര-സംസ്ഥാന ചട്ടങ്ങളുടെയും നഗ്നമായ ലംഘനമെന്ന് പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ ഫയലുകളുടെയും ലോഗ് ബുക്കുകളുടെയും വിശദമായ പരിശോധന നടത്തണമെന്നാണ് ആവശ്യം. KL-78-A-0009 നമ്പര്‍ വാഹനം മോട്ടോര്‍ വാഹന വകുപ്പ് വിളിച്ചുവരുത്തി പരിശോധിക്കണമെന്നും ആവശ്യമുന്നയിച്ചു. ഡിവൈഎഫ്ഐ നേതാവ് സരീഷ് പൂമരം ആണ് പരാതി നല്‍കിയത്.
ഔദ്യോഗിക ബോര്‍ഡ് വെച്ച് കെ എം ഷാജി ആഡംബര വാഹനം ഉപയോഗിച്ചത് നേരത്തെ വിവാദമായിരുന്നു. സുഹൃത്തിന്റെ റേഞ്ച് റോവര്‍ വാഹനത്തില്‍ 13-ാം നമ്പറും ഔദ്യോഗിക ചിഹ്നവും വെച്ചാണ് കെ എം ഷാജി ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ വാഹനം സുഹൃത്തിന് തിരികെ നല്‍കിയിരുന്നു. കെ എം ഷാജി കാസര്‍കോട് ജില്ലയിലെ പരിപാടികള്‍ക്കെത്തിയപ്പോള്‍ സ്വകാര്യ വാഹനം ഉപയോഗിച്ചതിലും വിമര്‍ശനമുയര്‍ന്നിരുന്നു.