ശോകമൂകമായി മട്ടന്നൂരിലെ നന്ദനം വീട് : മരണമടഞ്ഞ അമ്മയ്ക്കും മകനും നാടിൻ്റെ യാത്രാമൊഴി

അമ്മയുടെയും മകൻ്റെയും ഓർമ്മകൾ പേറുന്ന മട്ടന്നൂർ ലയൺസ് ക്ളബ്ബ് റോഡിലെ നന്ദനം വീട് ജീവനറ്റമൃതദേഹങ്ങളെത്തിയപ്പോൾ മൂകമായി മാറി. നൂറുകണക്കിനാളുകളാണ് ഇരുവർക്കും അന്തിമോപചാരമർപ്പിക്കാനായി വീട്ടിലെത്തിയത് ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ തലശേരി ജനറൽ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം കഴിഞ്ഞെത്തിച്ച ഭൗതിക ശരീരങ്ങൾ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. 

 

 മട്ടന്നൂർ: അമ്മയുടെയും മകൻ്റെയും ഓർമ്മകൾ പേറുന്ന മട്ടന്നൂർ ലയൺസ് ക്ളബ്ബ് റോഡിലെ നന്ദനം വീട് ജീവനറ്റമൃതദേഹങ്ങളെത്തിയപ്പോൾ മൂകമായി മാറി. നൂറുകണക്കിനാളുകളാണ് ഇരുവർക്കും അന്തിമോപചാരമർപ്പിക്കാനായി വീട്ടിലെത്തിയത് ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ തലശേരി ജനറൽ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം കഴിഞ്ഞെത്തിച്ച ഭൗതിക ശരീരങ്ങൾ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. 

പിതാവ് കെ ടി ജയകൃഷ്ണൻ, സഹോദരൻ നവനീത് എന്നിവരടക്കമുള്ള ബന്ധുക്കൾ ഇരുവർക്കും യാത്രാമൊഴിയേകി. തുടർന്ന് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ രണ്ടര മണിയോടെ ഇടവേലിക്കൽ തറവാട് ശ്മശാനത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ രണ്ട് ആംബുലൻസുകളിലായി കൊണ്ടുപോയി സംസ്കരിച്ചു. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് അമ്മയും മകനും വീടിൻ്റെ ഒന്നാം നിലയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നവാർത്ത മട്ടന്നൂരിലെ പ്രദേശവാസികൾ അറിഞ്ഞത്. 

മരിച്ച ജ്യോതി (57)യുടെ ഭർത്താവും റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥനുമായ ജയകൃഷ്ണൻ്റെ ബഹളം കേട്ട് ഓടിയത്തിയ അയൽവാസികൾ രക്തംവാർന്നൊഴുകുന്ന നവീൻ കൃഷ്ണ (22) യെയും അമ്മ ജ്യോതിയെയുമാണ് കണ്ടത് അയൽവാസി ശ്രീ ഗോവിന്ദത്തിൽ ജനാർദ്ദനൻ ഉൾപ്പെടെയുള്ളവർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് മട്ടന്നൂർ പൊലിസെത്തിയത് ഇരുവരെയും തൊട്ടടുത്ത മട്ടന്നൂരിലെസ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു തുടർന്ന് മൃതദേഹങ്ങൾ തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

പുറത്തു നിന്നും ആരെങ്കിലും വീട്ടിലെത്താനും അക്രമം നടത്താനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് നവീൻ കൃഷ്‌ണ അമ്മയുടെ കഴുത്തിന് മൂർച്ചയേറിയ ആയുധം കൊണ്ടു വെട്ടി പരുക്കേൽപ്പിച്ചതിനു ശേഷം സ്വയം കുത്തി മരിച്ചുവെന്നാണ് പ്രാഥമിക അന്വേഷണറിപ്പോർട്ട്ഇരുവരുടെയുമല്ലാതെ മറ്റാരുടെയും വിരലടയാളങ്ങൾ സംഭവസ്ഥലത്ത് നിന്നും ഫോറൻസിക് പരിശോധനയിൽ ലഭിച്ചിട്ടില്ല.

റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥൻ കെടി ജയകൃഷ്ണൻ്റെ ഭാര്യയാണ് ജ്യോതി.  തില്ലങ്കേരി കാവുമ്പടി ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാന അധ്യാപികയായിരുന്ന ഇവർ കഴിഞ്ഞ മാർച്ചിലാണ് വിരമിച്ചത് മൂത്ത മകൻ നവനീത് (26) എർണാകുളത്തെ ഒരു കമ്പിനിയിൽ ജോലി ചെയ്തുവരികയാണ് രണ്ടാമത്തെ മകനാണ് മരിച്ച നവീൻ കൃഷ്‌ണ . വീട്ടിൽ നിന്നും പി എസ് സി പരീക്ഷകൾക്കായി പഠനം നടത്തി വരികയായിരുന്നു യുവാവ്. 

വിഷാദരോഗത്തിന് ഒരാഴ്ച്ച മുൻപ് നവീൻ കൃഷ്‌ണ ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകം ആസൂത്രിതമല്ലെന്ന നിഗമനത്തിലാണ് പൊലീസ്. പെട്ടെന്നുള്ള പ്രകോപനം അക്രമത്തിന് കാരണമായിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. കഴുത്തിന് ആഴത്തിലുള്ള വെട്ടേറ്റ നിലയിലാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത് അധികമൊന്നും സംസാരിക്കാത്ത പ്ര കൃത മായിരുന്നു നവീൻ കൃഷ്‌ണയുടെത് പൊതുവെ ശാന്തസ്വഭാവക്കാരനായ യുവാവിനെ കുറിച്ചു നാട്ടിലാർക്കും എതിരഭിപ്രായമില്ല.