നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന ദിവസം വരെ വോട്ടർ പട്ടികയില്‍ പേരു ചേർക്കാം

18 വയസ് പൂർത്തിയാകുന്നവർക്കും തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ ഒഴിവാക്കപ്പെട്ടവർക്കും പുതുതായി വോട്ടർ പട്ടികയില്‍ പേരു ചേർക്കാൻ അവസരം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന ദിവസം വരെ വോട്ടർ പട്ടികയില്‍ പേരു ചേർക്കാം.

 

ceo.kerala.gov.in, voters.eci.gov.in. തുടങ്ങിയ വെബ്സൈറ്റുകള്‍ വഴി വോട്ടർ പട്ടികയില്‍ പേരു ചേർക്കാനാകും

തിരുവനന്തപുരം:  18 വയസ് പൂർത്തിയാകുന്നവർക്കും തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ ഒഴിവാക്കപ്പെട്ടവർക്കും പുതുതായി വോട്ടർ പട്ടികയില്‍ പേരു ചേർക്കാൻ അവസരം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന ദിവസം വരെ വോട്ടർ പട്ടികയില്‍ പേരു ചേർക്കാം.

പുതിയതായി പേരുചേർക്കുന്നവർക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാകും. എസ്‌ഐആറില്‍ പേരു നീക്കം ചെയ്തെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്താൻ പുതുതായി അപേക്ഷ നല്‍കാൻ പാടുള്ളൂ. ബന്ധപ്പെട്ട പ്രാദേശിക തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെയോ എഇആർഒമാരുടെയോ ഓഫീസുകളില്‍ വോട്ടർപട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റായ ceo.kerala.gov.in പരിശോധിക്കാം.

പുതുതായി വോട്ടർ പട്ടികയില്‍ പേരു ചേർക്കാനായി കേരളത്തിലുള്ളവർ ഫോം 6 വഴിയും പ്രവാസികള്‍ ഫോം 6 എ വഴിയുമാണ് വോട്ടർ പട്ടികയില്‍ പേരു ചേർക്കേണ്ടത്.

ceo.kerala.gov.in, voters.eci.gov.in. തുടങ്ങിയ വെബ്സൈറ്റുകള്‍ വഴി വോട്ടർ പട്ടികയില്‍ പേരു ചേർക്കാനാകും. ecinet എന്ന മൊബൈല്‍ ആപ്പ് വഴിയും പ്രദേശത്തെ ബിഎല്‍ഒ വഴിയും വോട്ടർ പട്ടികയില്‍ പേരുചേർക്കാൻ അപേക്ഷിക്കാം.