നാഗ്പൂര്‍ വിഷയം; കള്ളക്കേസിന് കാരണക്കാരായ ബജ്റംഗ്ദള്‍ ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ സി വേണുഗോപാല്‍
എഫ്ഐആര്‍ പിന്‍വലിച്ച് കള്ളക്കേസിന് കാരണക്കാരായ ബജ്‌റംഗ്ദള്‍ ഗുണ്ടകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണം.
നാഗ്പൂരിലെ നടപടി അപലപനീയമാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. നാഗ്പൂരിലെ നടപടി അപലപനീയമാണ്. എഫ്ഐആര്‍ പിന്‍വലിച്ച് കള്ളക്കേസിന് കാരണക്കാരായ ബജ്‌റംഗ്ദള്‍ ഗുണ്ടകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തെ തകര്‍ക്കുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
വ്യാജാരോപണം ഉന്നയിച്ച് ക്രൈസ്തവരെ ദ്രോഹിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു. ബിജെപിയുടെ മതഭ്രാന്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ബിജെപി ഭരിക്കുന്ന പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസ്സഹമാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. നാഗ്പൂരില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികന്‍ അറസ്റ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.