നാദാപുരത്ത് തെരുവ് നായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക് 

നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കൂടി പരിക്കേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനും വീട്ടമ്മയായ ആണ്ടോളി സരസുവിനെയുമാണ് നായ കടിച്ചത്. ഇരുവർക്കും കാലിനാണ് കടിയേറ്റത്. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് സുരേഷിന് കടിയേറ്റത്. രണ്ട് പേരും ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
 

 കോഴിക്കോട്: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കൂടി പരിക്കേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനും വീട്ടമ്മയായ ആണ്ടോളി സരസുവിനെയുമാണ് നായ കടിച്ചത്. ഇരുവർക്കും കാലിനാണ് കടിയേറ്റത്. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് സുരേഷിന് കടിയേറ്റത്. രണ്ട് പേരും ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കല്ലാച്ചി വിഷ്ണുമംഗലത്ത് മൂന്ന് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നാദാപുരത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. സ്‌കൂളിലും മദ്രസകളിലും പോകുന്ന വിദ്യാർത്ഥികളെയും മറ്റ് യാത്രക്കാരെയും ഓടിച്ചിട്ട് കടിക്കുന്ന സംഭവങ്ങൾ കൂടി വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.