മൈസൂരുവില്‍ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ പി കെ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പെട്ടത്.

 

സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

മൈസൂരു ചന്നപ്പട്ടണയ്ക്ക് സമീപം ഉണ്ടായ ബസ് അപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ പി കെ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പെട്ടത്. മുഹമ്മദ് ഫര്‍ഹാന്‍, സക്കീര്‍, റഷീദ്. സുല്‍ഫിക്കര്‍ എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.