മതപഠനശാലയിലെ ദുരൂഹ മരണം ; ഗുരുതര വെളിപ്പെടുത്തലുമായി മരിച്ച അസ്മിയയുടെ ഉമ്മ

പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ കമ്മീഷന്‍ ഉടന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. 
 

ബാലരാമപുരത്തെ മതപഠനശാലയിലെ ദുരൂഹ മരണത്തില്‍ സ്ഥാപന അധികൃതര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അസ്മിയയുടെ ഉമ്മ. അസ്മിയയെ കൂട്ടിക്കൊണ്ടുപോകാനായി മതപഠനശാലയിലെത്തിയപ്പോള്‍ അസ്മിയ ആത്മഹത്യ ചെയ്ത വിവരം മറച്ചുവച്ചു. കുട്ടിക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാനാണ് സ്ഥാപന അധികൃതര്‍ പറഞ്ഞതെന്നും ഉമ്മ റഹ്മത്ത് ബീവി പറഞ്ഞു.


സ്ഥാപനത്തിലെ അധ്യാപിക താന്‍ നന്നാകില്ലെന്ന് പറഞ്ഞ് ശപിച്ചിരുന്നതായും അസ്മിയ പറഞ്ഞതായും ഉമ്മ വെളിപ്പെടുത്തി. സംസാരത്തിന്റെ പേരില്‍ അധ്യാപിക അസ്മീയയെ നിരന്തരം ശകാരിച്ചു. നന്നാകില്ലെന്ന് പ്രാകി, സഹപാഠികളില്‍ നിന്ന് മാറ്റിയിരുത്തിരുന്നതായും ഇവര്‍ ആരോപിച്ചു. 


മതപഠനശാല കൃത്യമായ പ്രവര്‍ത്തന രേഖകള്‍ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. കമ്മീഷന്‍ മതപഠനശാലയില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ കമ്മീഷന്‍ ഉടന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. 


അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അല്‍ അമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. സംഭവം വലിയ വിവാദവുമായ സാഹചര്യത്തിലാണ് ബാലാവാകശാ കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ തെളിവെടുപ്പിനായെത്തിയത്.
സ്ഥാപനം നിയമപരമായാണോ പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കാന്‍ നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കി. സ്ഥാപനത്തിനെതിരെ അസ്മിയയുടെ ഉമ്മയും കമ്മീഷന് മൊഴി നല്‍കി. സ്ഥാപനത്തില്‍ അസ്മിയ മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബന്ധുക്കള്‍.