ദുരൂഹതകളേറെ..അഖിലയുടെ മുൻ ഭര്‍ത്താവിന്റെയും ഡാൻസ് സ്‌കൂളിലെ ജീവനക്കാരിയുടെയും മരണത്തിൽ അന്വേഷണം

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ്. അര്‍ഷിദിന്റെ പിതാവും അഖിലയുടെ ആദ്യ ഭര്‍ത്താവുമായ അഖിലിന്റെ മരണത്തിലും അഖിലയ്‌ക്കൊപ്പം ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മരണവും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. 

 

അതേസമയം അഷ്കറിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായ ആദ്യഭാര്യ ആമിന കോമയിലായി.ഓർമ തിരികെ കിട്ടിയെങ്കിലും സംസാരശേഷി വീണ്ടെടുക്കാനായില്ല.

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ്. അര്‍ഷിദിന്റെ പിതാവും അഖിലയുടെ ആദ്യ ഭര്‍ത്താവുമായ അഖിലിന്റെ മരണത്തിലും അഖിലയ്‌ക്കൊപ്പം ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മരണവും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. 

അഖിലിന്റെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി തന്നെ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.അഖിലയ്‌ക്കൊപ്പം ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന യുവതി ചിറയിന്‍കീഴ് സ്വദേശിനിയാണ്. ഇതേ സ്‌കൂളിലെ ഡ്രൈവറായിരുന്ന അഷ്‌കറുമായി യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാല്‍ അഷ്‌കര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയും അഖിലയ്‌ക്കൊപ്പം താമസിക്കാനും തുടങ്ങി.

ഇതിന് പിന്നാലെയായിരുന്നു യുവതിയുടെ മരണം. മരണത്തിന് പിന്നില്‍ അഖിലയ്ക്കും അഷ്‌കറിനും പങ്കുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കും. ഇതോടൊപ്പം തന്നെ കുഞ്ഞിന്റെ കൊലപാതകത്തില്‍ അഷ്‌കറിന്റെ മാതാവിന്റെയും സഹോദരിയുടെയും പങ്കിലും അന്വേഷണം നടക്കും. ഇരുവരും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവരിലേക്കും അന്വേഷണം നീളും.

അതേസമയം അഷ്കറിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായ ആദ്യഭാര്യ ആമിന കോമയിലായി.ഓർമ തിരികെ കിട്ടിയെങ്കിലും സംസാരശേഷി വീണ്ടെടുക്കാനായില്ല.ഇപ്പോഴും മെഡിക്കല്‍ കോളേജ് റിഹാബിലിറ്റേഷൻ സെന്ററില്‍ ചികിത്സയിലാണ്. സ്ത്രീധനത്തിനു വേണ്ടിയായിരുന്നു മർദ്ദനം.

ചുവരിലും ക്ളോസറ്റിലുമടക്കം ആമിനയുടെ തല ശക്തമായി ഇടിച്ചു വേദനിപ്പിക്കുന്നത് പതിവായിരുന്നു. ദീർഘനാള്‍ വെറ്റിലേറ്ററില്‍ കോമ അവസ്ഥയില്‍ കഴിയേണ്ടിവന്നു. 42 ദിവസത്തെ ആശുപത്രിവാസത്തിനിടെ ശസ്ത്രക്രിയ നടത്തിയാണ് രക്ഷപ്പെടുത്തിയത് .

പനവൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അഷ്‌കർ, പാലോട് സ്വദേശിയായ ആമിനയെ നാലു വർഷം മുൻപാണ് വിവാഹം ചെയ്തത്. പ്ലസ് ടുവിന് പഠിക്കുകയായിരുന്ന ആമിനയെ സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്.