അച്ഛന് ഓപ്പറേഷൻ വേണം, പ്ലൈവുഡ് ബിസിനസ് തുടങ്ങണം;യുവതിയില്‍ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍
യുവതിയോട് വീട് ജപ്തിയാണെന്നും, അച്ഛന് സുഖമില്ലെന്നും കളവു പറഞ്ഞ് സുഹൃത്തായ യുവതിയില്‍ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍.
Updated: May 11, 2026, 10:51 IST
പല തവണകളായി 60 പവൻ്റെ സ്വർണാഭരണങ്ങളും, 12 ലക്ഷത്തോളം രൂപയും തിരിച്ചു തരാമെന്നു പറഞ്ഞ് വാങ്ങിയെടുക്കുകയായിരുന്നു.
കൊച്ചി : യുവതിയോട് വീട് ജപ്തിയാണെന്നും, അച്ഛന് സുഖമില്ലെന്നും കളവു പറഞ്ഞ് സുഹൃത്തായ യുവതിയില്‍ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍.
പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാല്‍ വീട്ടില്‍ ഷാലു(35)വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. പല തവണകളായി 60 പവൻ്റെ സ്വർണാഭരണങ്ങളും, 12 ലക്ഷത്തോളം രൂപയും തിരിച്ചു തരാമെന്നു പറഞ്ഞ് വാങ്ങിയെടുക്കുകയായിരുന്നു.
സ്വർണം കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ പണയം വയ്ക്കുകയും പിന്നീട് വില്‍ക്കുകയും ചെയ്തു .ഈ പണം ബെറ്റിംഗ് ആപ്പുകളില്‍ നിക്ഷേപിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. കാലടി എസ്‌എച്ച്‌ഒ ആർത്ഥി, ഇൻസ്പെക്ടർ ജയപ്രദീപ്. എസ്‌ഐമാരായ നജീബ് ,അജ്മല്‍, എഎസ്‌ഐ ജിൻസണ്‍ സി പി ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.